Sorry, you need to enable JavaScript to visit this website.

ബിള്‍ക്കിസ് ബാനുവിന് ബി.ജെ.പി രാഖി കെട്ടണമെന്ന് ഉദ്ധവ് താക്കറെ

മുംബൈ- ഒരു പൊതു മിനിമം പരിപാടിയും സീറ്റ് വിഭജനത്തെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകളും സംയുക്ത പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ മൂന്നാം യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെട്ടേക്കും. നാളെ മുംബൈയില്‍ ആരംഭിക്കുന്ന ദ്വിദിന യോഗത്തിന് മുന്നോടിയായി നേതാക്കള്‍ ഇന്ന് കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ആറ് മുഖ്യമന്ത്രിമാര്‍ക്കൊപ്പം 28 പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കും.  
'ഞങ്ങള്‍ ഒരു പൊതു മിനിമം പരിപാടി ചര്‍ച്ച ചെയ്യുമെന്ന് മുതിര്‍ന്ന നേതാവ് ശരദ് പവാര്‍ ഇന്ന് വൈകുന്നേരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'സീറ്റ് വിഭജനത്തിനായുള്ള സംഭാഷണം ഞങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനും തുടര്‍ന്ന് സീറ്റ് വിഭജനത്തെക്കുറിച്ച് നേതാക്കള്‍ സംസ്ഥാന നേതാക്കളുമായി സംസാരിക്കാനുള്ള ചുമതല നല്‍കാനും സാധ്യതയുണ്ട് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തിന് ആതിഥേയത്വം വഹിക്കുന്ന പാര്‍ട്ടിയായ ശിവസേന യു.ബി.ടിയുടെ ഉദ്ധവ് താക്കറെ തന്റെ പ്രസംഗം ആരംഭിച്ചത് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചാണ്.

'ഇന്ന് രക്ഷാബന്ധന്‍... ബില്‍ക്കിസ് ബാനു, മണിപ്പൂരിലെ സ്ത്രീകള്‍, വനിതാ ഗുസ്തിക്കാര്‍ എന്നിവര്‍ക്ക് ബി.ജെ.പി രാഖി കെട്ടണം. അവര്‍ക്ക് രാജ്യത്ത് സുരക്ഷിതത്വം തോന്നണം, അതിനാലാണ് ഞങ്ങള്‍ ഒരുമിച്ച് വന്നത്- അദ്ദേഹം പറഞ്ഞു.

ഈ ആഴ്ച ആദ്യം കേന്ദ്രം പ്രഖ്യാപിച്ച പാചക വാതക സബ്‌സിഡിയുടെ ക്രെഡിറ്റ് പ്രതിപക്ഷം അവകാശപ്പെട്ടു. 'ഗ്യാസ് സിലിണ്ടറിന്റെ വില 200 രൂപ കുറച്ചിട്ടുണ്ട്. അത് ഇന്ത്യയുടെ യോഗം കാരണമാണ്- ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

 

Latest News