Sorry, you need to enable JavaScript to visit this website.

ഒരു എം.പി പോലുമില്ലാത്ത നിതീഷ് എങ്ങനെ പ്രതിപക്ഷത്തെ നയിക്കും- പ്രശാന്ത് കിഷോര്‍

ന്യൂദല്‍ഹി- ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ആര്‍.ജെ.ഡിയേയും വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ രൂപീകരിച്ച പ്രതിപക്ഷ സഖ്യത്തില്‍ ഉള്‍പ്പെട്ടവരാണ് നിതീഷും ആര്‍ജെഡി പാര്‍ട്ടിയും. ലോക്‌സഭയില്‍ നിലവില്‍ ഒരു സീറ്റ് പോലുമില്ലാത്ത പാര്‍ട്ടിക്കും അടിത്തറ നഷ്ടപ്പെട്ട നേതാവിനും എന്ത് ചെയ്യാനാകുമെന്നു പ്രശാന്ത് കിഷോര്‍ ചോദിച്ചു. 'ബീഹാറില്‍ നിന്ന് ഒരു എം.പി പോലുമില്ലാത്ത പാര്‍ട്ടിയാണ് ആര്‍.ജെ.ഡി. അങ്ങനെയൊരു പാര്‍ട്ടിക്ക് രാജ്യം ആര് ഭരിക്കുമെന്ന് തീരുമാനിക്കാനുള്ള കഴിവുണ്ടോ? നിതീഷ് ജിക്ക് ആകെ 42 നിയമസഭാംഗങ്ങളുടെയും 16 എം.പിമാരുടെയും പിന്തുണയുണ്ട്. അങ്ങനെ കുറഞ്ഞ രാഷ്ട്രീയബലമുള്ളയാള്‍ക്ക് എങ്ങനെ ദേശീയതലത്തിലെ രാഷ്രീയത്തെ സ്വാധീനിക്കാനാകും? പ്രശാന്ത് കിഷോര്‍ ചോദിച്ചു. എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

Latest News