റിയാദ് - ഈ വര്‍ഷം ആദ്യ പകുതിയില്‍ തലസ്ഥാന നഗരിയിലെ റോഡുകളിലും പൊതുസ്ഥലങ്ങളിലും തെരുവുവിളക്കു കാലുകളിലും മറ്റും നിയമ വിരുദ്ധമായി സ്ഥാപിച്ച 2,25,150 പരസ്യ ബോര്‍ഡുകളും പോസ്റ്ററുകളും റിയാദ് നഗരസഭ നീക്കം ചെയ്തു. നഗരസൗന്ദര്യം കാത്തുസൂക്ഷിക്കാനും നഗര ഭൂപ്രകൃതി മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിയമ വിരുദ്ധ പരസ്യ ബോര്‍ഡുകളും പോസ്റ്ററുകളും നഗരസഭ നീക്കം ചെയ്തത്. ദൃശ്യവൈകൃതങ്ങള്‍ ഇല്ലാതാക്കാനും ഇതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് തടയിടാനും ശ്രമങ്ങള്‍ തുടരുന്നതായി റിയാദ് നഗരസഭ പറഞ്ഞു.