ന്യൂഡൽഹി - ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ അപമര്യാദയായി ഇടപെട്ടുവെന്നതിന്റെ പേരിൽ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിക്ക് ഏർപ്പെടുത്തിയ സസ്‌പെൻഷൻ പിൻവലിച്ചു. പാർലമെന്റ് പ്രിവിലേജ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സഭയിൽ അവിശ്വാസ പ്രമേയ ചർച്ച നടക്കുമ്പോൾ അധീർ രഞ്ജൻ ചൗധരി നടത്തിയ ഭാഷാപ്രയോഗങ്ങൾ അതിര് കടന്നുവെന്നും സഭയുടെ മര്യാദകൾ ലംഘിച്ചുവെന്നും ആരോപിച്ച് പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചായിരുന്നു സ്പീക്കറുടെ നടപടി. ആദ്യമായാണ് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്.