അഹമ്മദാബാദ്- കോടിപതി' നികുതിദായകരുടെ എണ്ണത്തിൽ ഗുജറാത്തിൽ 49 ശതമാനം വർധന. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2022-23 വർഷത്തിൽ ഒരു കോടി രൂപയോ അതിൽ കൂടുതലോ വാർഷിക വരുമാനം പ്രഖ്യാപിച്ചവരുടെ എണ്ണത്തിലാണ് 49 ശതമാനം വർധന രേഖപ്പെടുത്തിയത്. ഒരു കോടി രൂപയിൽ കൂടുതൽ വരുമാനമുള്ള വ്യക്തികളുടെ എണ്ണത്തിൽ 4,500 പേരാണ് വർധിച്ചത്. ഇതോടെ 14,000 എന്ന റെക്കോർഡിലെത്തി. 2021-ന്റെ മുമ്പത്തെ വർഷം 9,300 വ്യക്തികളായിരുന്നു ഒരു കോടിയിലേറെ നികുതി നൽകണ്ട വരുമാനമുള്ളവർ. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന കോടീശ്വര നികുതിദായകരാണ് ഇത്.
സംസ്ഥാനത്ത് കോർപ്പറേറ്റ് ഇതര വിഭാഗങ്ങളിലെ വിശാലമായ നികുതി അടിത്തറയിലും വളർച്ചയുണ്ട്. 2021-22 ലെ മൂല്യനിർണ്ണയ വർഷത്തിലെ 71.2 ലക്ഷം നികുതിദായകരിൽ നിന്ന് 2022-23 ൽ 73.8 ലക്ഷം നികുതിദായകരായി വർദ്ധിച്ചു.അഞ്ച് വർഷം മുമ്പ് 2018ൽ മൊത്തം നികുതി അടിസ്ഥാനം 62.5 ലക്ഷം ആയിരുന്നു.