Sorry, you need to enable JavaScript to visit this website.

സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ രണ്ടുപേരെ എന്‍. ഐ. എ അറസ്റ്റ് ചെയ്തു

ജയ്പൂര്‍- ചിറ്റോര്‍ഗഡില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്ത കേസില്‍ ഒളിവിലായിരുന്ന രണ്ടുപേരെ എന്‍. ഐ. എ അറസ്റ്റ് ചെയ്തു. 2022 സെപ്റ്റംബറിലായിരുന്നു സംഭവം. 

മധ്യപ്രദേശിലെ രത്ലം ജില്ലയില്‍ നിന്നുള്ള മുഹമ്മദ് യൂനുസ് സാക്കി, കേസിലെ സൂത്രധാരനെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്ന യൂസഫ് എന്ന ഇമ്രാന്‍ ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജയ്പൂരിലെ എന്‍. ഐ. എ പ്രത്യേക കോടതിയില്‍ ഹാജരാക്കി.

കേസിലെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനും ഐ. എസിന്റെ ഇന്ത്യയിലെ സജീവ അംഗങ്ങളുമായും സ്ലീപ്പര്‍ മൊഡ്യൂളുകളുമായും സംഘടനയുടെ ബന്ധം കണ്ടെത്തുന്നതിനും രണ്ട് പ്രതികളുടെ അറസ്റ്റ് ഏജന്‍സിയെ സഹായിക്കുമെന്ന് എന്‍. ഐ. എ പത്രക്കുറിപ്പില്‍ പറഞ്ഞു.

Latest News