Sorry, you need to enable JavaScript to visit this website.

രണ്ടാമതും വിവാഹം കഴിച്ചു, രണ്ടു ഭാര്യമാര്‍ക്കുമായി 15 ദിവസം വീതം 

ഭോപാല്‍-മധ്യപ്രദേശിലെ ഉജ്ജയിനിലെ ഘാട്ടിയ തെഹ്‌സിലില്‍ അധികാരികളുടെ മുന്നില്‍ വന്ന ഒരു കേസ് ആളുകളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ഒരു യുവാവ് തന്റെ ഭാര്യ ജീവനോടെയിരിക്കെ തന്നെ രണ്ടാമത് ഒരു സ്ത്രീയെ കൂടി വിവാഹം കഴിച്ചു. ഭാര്യ ജീവനോടെ ഉണ്ട് എന്ന് മാത്രമല്ല, അവര്‍ക്ക് യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇല്ല.
അതുകൊണ്ടും തീര്‍ന്നില്ല, രണ്ടാമത് വിവാഹം ചെയ്യുമ്പോള്‍ ആദ്യത്തെ ഭാര്യയെ ഒഴിവാക്കാനും അയാള്‍ തയ്യാറായിരുന്നില്ല. ആദ്യത്തെ ഭാര്യയുമായി ബന്ധം തുടര്‍ന്നു പോകാനാണ് അയാള്‍ ആഗ്രഹിച്ചത്. ആദ്യത്തെ ഭാര്യയ്ക്കും ഭര്‍ത്താവ് രണ്ടാമത് വിവാഹം കഴിച്ചു എങ്കിലും അയാളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചുവെങ്കിലും ഭര്‍ത്താവുമായി ബന്ധം തുടരണം എന്ന് തന്നെയായിരുന്നു അവളുടെ ആഗ്രഹം.
പരമാര്‍ഷ് കേന്ദ്രത്തിന്റെ കീഴിലായിരുന്നു കേസ്. ദമ്പതികള്‍ ഇപ്പോഴും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അധികാരികള്‍ സ്ഥിരീകരിച്ചത്. അങ്ങനെ അവസാനം ഒരു തീരുമാനത്തിലെത്തി. ആദ്യത്തെ 15 ദിവസം യുവാവ് ഒരു ഭാര്യയുടെ കൂടെ കഴിയും. പിന്നീടുള്ള 15 ദിവസം അടുത്ത ഭാര്യയുടെ ഒപ്പവും താമസിക്കും. യുവാവിന് ആദ്യഭാര്യയില്‍ ഒരു കുഞ്ഞുണ്ട്. ആ കുഞ്ഞിന്റെ ചെലവും യുവാവ് തന്നെ വഹിക്കും. രണ്ട് ഭാര്യമാരും ഈ തീരുമാനം അംഗീകരിച്ചു.
പോലീസിന് കേസ് കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതു കൊണ്ടാണ് ഫാമിലി കൗണ്‍സലിംഗ് സെന്ററിലേക്ക് കേസ് കൈമാറിയത്. പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത ഇയാള്‍ 15 വര്‍ഷം മുമ്പാണത്രെ ആദ്യഭാര്യയെ വിവാഹം ചെയ്തത്.

Latest News