ആംസ്റ്റര്‍ഡാം- കുടുംബങ്ങളില്ലാതെ യാത്ര ചെയ്യുന്ന ആളുകള്‍ക്ക് ഫ്‌ളൈറ്റുകളിലെ കുട്ടികളുടെ ശബ്ദത്തിന്റെ തടസ്സം ഇല്ലാതാക്കാന്‍ ഒരു എയര്‍ലൈന്‍ ചില റൂട്ടുകളില്‍ അഡല്‍ട്ട്‌സ് ഒണ്‍ലി (മുതിര്‍ന്നവര്‍ക്കു മാത്രമുള്ള) വിഭാഗം വാഗ്ദാനം ചെയ്യുന്നു. ടര്‍ക്കിഷ്ഡച്ച് ലെഷര്‍ കാരിയറായ കോറെന്‍ഡണ്‍ എയര്‍ലൈന്‍സ് ആണ് കുട്ടികളില്ലാത്ത അന്തരീക്ഷം തേടുന്ന 16 വയസും അതില്‍ കൂടുതലുമുള്ള യാത്രക്കാര്‍ക്ക് സേവനം നല്‍കാന്‍ പദ്ധതിയിടുന്നത്. എയര്‍ലൈന്‍ ഉപയോഗിക്കുന്ന എയര്‍ബസ് എ350 വിമാനങ്ങളില്‍ ചില സീറ്റുകള്‍ ഇതിനായി റിസര്‍വ് ചെയ്യും, ഔട്ട്‌ലെറ്റ് കൂട്ടിച്ചേര്‍ത്തു. ഡച്ച് കരീബിയന്‍ ദ്വീപായ ആംസ്റ്റര്‍ഡാമിനും കുറക്കാവോയ്ക്കും ഇടയിലുള്ള വിമാനത്തില്‍ അഡല്‍റ്റ്‌സ് ഒണ്‍ലി സോണുകള്‍ നവംബറില്‍ ആരംഭിക്കും.
'വിമാനത്തിലെ ഈ സോണ്‍ കുട്ടികളില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കും ശാന്തമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ബിസിനസ് യാത്രക്കാര്‍ക്കും വേണ്ടിയുള്ളതാണെന്ന് എയര്‍ലൈനിന്റെ പത്രക്കുറിപ്പ് പറഞ്ഞു.
ഈ സോണുകള്‍ മാതാപിതാക്കള്‍ക്കും ഉപകാരപ്പെടും. കുട്ടി കരയുമ്പോഴോ മറ്റോ സഹയാത്രികരില്‍ നിന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതികരണങ്ങളെക്കുറിച്ച് കുറച്ച് വേവലാതിപ്പെടാതെ കഴിച്ചുകൂട്ടാം.
വിമാനത്തിന്റെ ബാക്കി ഭാഗങ്ങളില്‍നിന്ന് ഭിത്തികളും തിരശ്ശീലകളും ഉപയോഗിച്ച് വേര്‍തിരിച്ചാണ് ഈസോണ്‍ സൃഷ്ടിക്കുകയെന്നും കോറെന്‍ഡന്‍ പറഞ്ഞു.