ബീജിങ്- കാമുകിയെ വികാരലോലനായി 10 മിനിറ്റ് ദീര്‍ഘമായി ചുംബിച്ച ചൈനക്കാരന്റെ കര്‍ണപുടം തകര്‍ത്തു. ഓഗസ്റ്റ് ദമ്പതികള്‍ ചുംബിക്കുന്നതിനിടെ പെട്ടെന്ന് ചെവിയില്‍ കടുത്ത വേദന അനുഭവപ്പെടുകയായിരുന്നുവെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ കിഴക്കന്‍ സെജിയാങ് പ്രവിശ്യയിലെ വെസ്റ്റ് ലേക്കില്‍ ഡേറ്റിംഗിലായിരുന്നു ദമ്പതികള്‍. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ചെവിയില്‍ സുഷിരങ്ങളുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. പൂര്‍ണമായി സുഖം പ്രാപിക്കാന്‍ രണ്ട് മാസമെടുക്കുമെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍ ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
കാമുകിയുമായി ചുണ്ടുകള്‍ ലോക്ക് ചെയ്തതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് കേള്‍വിശക്തി നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
വികാരാധീനമായ ചുംബനം ചെവിക്കുള്ളിലെ വായു മര്‍ദ്ദത്തില്‍ പെട്ടെന്നുള്ള മാറ്റത്തിന് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത്, ഒരു പങ്കാളിയുടെ കനത്ത ശ്വാസോച്ഛ്വാസം കൂടിച്ചേര്‍ന്ന്, ഒരു പഞ്ചറിലേക്ക് നയിക്കുന്ന അസന്തുലിതാവസ്ഥക്ക് കാരണമാകുന്നു.
ഇത്തരമൊരു സംഭവം ഇതാദ്യമല്ലെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. 2008ല്‍, തെക്കന്‍ ചൈനയില്‍നിന്നുള്ള ഒരു യുവതിക്ക് സമാന അനുഭവമുണ്ടായി. കാമുകന്റെ അമിതമായി വികാരാധീനമായ ചുംബനത്തിനിടെ അവളുടെ കര്‍ണപടലം പൊട്ടുകയും കേള്‍വി ഭാഗികമായി നഷ്ടപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
സംഭവം ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ ആകര്‍ഷിച്ചു, വാര്‍ത്തക്ക് 10 ദശലക്ഷം ലൈക്കുകളും 400,000 കമന്റുകളും ലഭിച്ചതായും സൗത്ത് മോണിംഗ് ചൈന പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.