ബംഗളൂരു- ചന്ദ്രയാന്‍3 റോവറിലെ ലേസര്‍ ഇന്‍ഡുസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്‌ട്രോസ്‌കോപ്പി (എല്‍ഐബിഎസ്) ഉപകരണം ചന്ദ്രന്റെ ദക്ഷിണധ്രുവമേഖലയിലെ മൂലക ഘടനയെക്കുറിച്ച് ആദ്യമായി പരീക്ഷണം നടത്തിയതായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന അറിയിച്ചു.
ചന്ദ്രോപരിതലത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവമേഖലയില്‍ ഹൈഡ്രജന്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ബഹിരാകാശ ഏജന്‍സി അറിയിച്ചു.
Al, Ca, Fe, Cr, Ti, Mn, Si, O എന്നീ മൂലകങ്ങളും പ്രതീക്ഷിച്ചതുപോലെ കണ്ടെത്തി. ഹൈഡ്രജനായുള്ള തിരച്ചില്‍ തുടരുകയാണ്.