ന്യൂദല്‍ഹി- ജമ്മു കാശ്മീരിന് സംസ്ഥാന പദവി എപ്പോള്‍ തിരിച്ചു നല്‍കുമെന്ന് സുപ്രിം കോടതി ആരാഞ്ഞു. എത്ര സമയ പരിധി ആവശ്യമായി വരുമെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്ത് സുപ്രിം കാടതിയിലെത്തിയ 23 ഹരജികള്‍ പരിഗണിച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് ചോദ്യം ഉന്നയിച്ചത്.
ഇത് സംബന്ധിച്ച പുരോഗതികള്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു . ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപീകരിച്ചത് താല്‍ക്കാലികമാണെന്ന് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രിം കോടതിയില്‍ വ്യക്തമാക്കി .
ഉന്നതതല യോഗത്തിനു ശേഷം സമയപരിധി സംബന്ധിച്ച വിവരം ഓഗസ്‌ററ് 31ന് മുന്‍പ് മറുപടി നല്‍കാമെന്ന് തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു .