മംഗളുരു - സ്ത്രീകളുമായുള്ള അവിഹിത ബന്ധത്തെ എതിര്‍ത്ത മാതാപിതാക്കളെ മകന്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി. മംഗലാപുരത്ത് അര്‍കല്‍ഗുഡ് ബിസിലഹള്ളി സ്വദേശിമഞ്ജുനാഥ് (27) ആണ് അറസ്റ്റിലായത്. ഇയാളുടെ പിതാവ് നഞ്ചുണ്ടപ്പ (55), മാതാവ് ഉമ (48) എന്നിവര്‍ ഏതാനും ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. ഇതാണ് കൊലപാതമെന്ന് പോലീസ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-ാം തീയ്യതിയാണ് മഞ്ജുനാഥ് മാതാപിതാക്കളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത്. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് അവശരായ മാതാപിതാക്കളെ എന്താണ് സംഭവിച്ചതെന്ന് അറിയാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ സുഖം പ്രാപിക്കുകയും വീട്ടിലേക്ക് തിരിച്ച വരികയും ചെയ്തു. എന്നാല്‍ പിന്നീട് ഇരുവരും പെട്ടെന്ന് മരണപ്പെടുകയായിരുന്നു. കീടനാശിനി ശരീരത്തില്‍ എത്തിയതാണ് മരണത്തിന് കാരണമെന്ന് തെളിഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ദമ്പതികളുടെ രണ്ടാമത്തെ മകനായ മഞ്ജുനാഥിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ അവിഹിത ബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ക്കുകയും പണം ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഇരുവരെയും വകവരുത്തുകയാണുണ്ടായതെന്നാണ് പേലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.