Sorry, you need to enable JavaScript to visit this website.

ചന്ദ്രനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് സ്വാമി ചക്രപാണി മഹാരാജ്, ശിവശക്തി പോയന്റ് തലസ്ഥാനമാക്കണം

ന്യൂദല്‍ഹി- ചന്ദ്രയാന്‍ ലാന്‍ഡ് ചെയ്ത ശിവശക്തി പോയന്റ് തലസ്ഥാനമാക്കി ചന്ദ്രനെ 'ഹിന്ദു രാഷ്ട്രമായി' പ്രഖ്യാപിക്കണമെന്ന്  ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ് ആവശ്യപ്പെട്ടു.  മറ്റു മതങ്ങള്‍ ചന്ദ്രനില്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുമുന്‍പ് ഇന്ത്യ അധികാരം കാണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല, ഇതു സംബന്ധിച്ച പ്രമേയം പാര്‍ലമെന്റ് പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സ്വാമി ചക്രപാണി മഹാരാജ് ഇക്കാര്യം ആവശ്യപ്പെട്ടത്. 'ഒരു ഭീകരനും' അവിടെയെത്തുന്നതിനുമുന്‍പ് ഇന്ത്യന്‍ സര്‍ക്കാര്‍ പെട്ടെന്ന് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ''ചന്ദ്രനെ ഹിന്ദു സാനാതന രാഷ്ട്രമായി പാര്‍ലമെന്റ് പ്രഖ്യാപിക്കണം. ചന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്ത സ്ഥലമായ ശിവശക്തി പോയിന്റ് അതിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കണം. കാരണം, ജിഹാദി മനസ്ഥിതിയുള്ള ഒരു ഭീകരനും അവിടെയെത്തരുത്''-സ്വാമി ചക്രപാണി മഹാരാജ് വീഡിയോയിലൂടെ പറഞ്ഞു.

ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രന്റെ ധക്ഷിണധ്രുവം ഇനിമുതല്‍ ശിവശക്തി പോയിന്റ് എന്ന് അറിയപ്പെടുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചിരുന്നു.

 

Latest News