Sorry, you need to enable JavaScript to visit this website.

ഇന്ത്യ സഖ്യത്തില്‍നിന്ന് പുറത്തുചാടാന്‍ ആം ആദ്മി അന്തരീക്ഷമൊരുക്കുന്നു- കോണ്‍ഗ്രസ് നേതാവ്

ന്യൂദല്‍ഹി - 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച ഇന്ത്യ സഖ്യത്തില്‍നിന്ന് പുറത്തുകടക്കാന്‍ ആം ആദ്മി പാര്‍ട്ടി ഒരു അന്തരീക്ഷം കെട്ടിപ്പടുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ആരോപിച്ചു.

ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തെക്കുറിച്ചും ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആം ആദ്മി പാര്‍ട്ടി ഇന്ത്യ സഖ്യത്തില്‍നിന്ന് പുറത്തുകടക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്. അതില്‍ എന്താണ് ഉള്ളത്? ഇത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അത് ഞാന്‍ എപ്പോഴും പറയാറുള്ളതാണിത്. ആം ആദ്മി പാര്‍ട്ടി ഓടിപ്പോകാന്‍ പോവുകയാണെന്ന് അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി എന്താണ് ചെയ്യേണ്ടതെന്ന് ഷാ പരസ്യമായി പ്രഖ്യാപിച്ചു. അവര്‍ അത് ചെയ്യും, അതില്‍ അതിശയിക്കാനൊന്നുമില്ല- പിടിഐ വീഡിയോയുമായുള്ള ആശയവിനിമയത്തില്‍ ദീക്ഷിത് അവകാശപ്പെട്ടു.

പാര്‍ട്ടിയെക്കുറിച്ചുള്ള ദീക്ഷിതിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എ.എ.പി രാജ്യസഭാ എം.പി സഞ്ജയ് സിംഗ് പ്രതികരിച്ചതിങ്ങനെ: 'അത്തരം വലിയ നേതാക്കളെ കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' നേരത്തെയും വിവിധ വിഷയങ്ങളില്‍ എ.എ.പിയെ ദീക്ഷിത് വിമര്‍ശിച്ചിരുന്നു.
 

 

Latest News