Sorry, you need to enable JavaScript to visit this website.

ഓണത്തിനുശേഷവും കിറ്റ് വിതരണം ചെയ്യും; ജനപ്രതിനിധികൾക്ക് കിറ്റില്ലെന്ന് മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം - ഓണക്കിറ്റ് ഇന്നും വാങ്ങാൻ കഴിയത്തവർക്ക് ഓണത്തിനുശേഷം ലഭിക്കുമെന്ന് ഭക്ഷ്യവിഭവ മന്ത്രി ജി.ആർ അനിൽ പറഞ്ഞു. വൈകിയതിന്റെ പേരിൽ കിറ്റ് ആർക്കും നിഷേധിക്കില്ലെന്നും എന്നാൽ ജനപ്രതിനിധികൾക്ക് ഓണക്കിറ്റ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കുമെന്ന് അറിയിച്ചിരുന്നു.
  കോട്ടയം ജില്ലയിൽ ഉപതെരഞ്ഞെടുപ്പിന് ശേഷം കിറ്റുകൾ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഇന്ന് ഉച്ചയോടെ മൂന്നര ലക്ഷത്തിലധികം പേർക്ക് കിറ്റ് വിതരണം ചെയ്‌തെന്നും രാത്രി എട്ടോടെ ഏതാണ്ട് മുഴുവൻ പേർക്കും വിതരണം ചെയ്യാനാവുമെന്നും ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് പറഞ്ഞിരുന്നു. ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായതായും സർക്കാർ അറിയിച്ചു.
 സംസ്ഥാനത്തെ എഎവൈ വിഭാഗത്തിലെ കാർഡ് ഉടമകൾക്കാണ് ഇത്തവണ ഓണക്കിറ്റ് നൽകിയിട്ടുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് എല്ലാവിഭാഗങ്ങൾക്കും കിറ്റ് നൽകാൻ സർക്കാറിനായിട്ടില്ല. 5.75 ലക്ഷം പേരാണ് ഇത്തവണ കിറ്റിന് അർഹരായിട്ടുള്ളത്.

Latest News