ബംഗളൂരു- കർണാടകയിൽ 40 അടി ഉയരമുള്ള മതിൽ ചാടി ജയിലിൽനിന്ന് രക്ഷപ്പെട്ട പ്രതി ഒരു ദിവസത്തിനുശേഷം പിടിയിൽ. കർണാടകയിലെ ദാവണഗരെ ജയിലിൽനിന്നാണ് പ്രതി രക്ഷപ്പെട്ടത്. 23 കാരനായ പ്രതി ജയിൽ ചാടിയ ശേഷം ഓട്ടോറിക്ഷയിൽ കയറി പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു.
ഒരു ദിവസത്തിനുശേഷം ഹവേരിയിൽ വെച്ചാണ് പ്രതി വീണ്ടും പിടിയിലായത്.