തിരുവനന്തപുരം - അടിച്ചതിന് പ്രതികാരമായി പതിനഞ്ചുകാരനായ മകന്‍ പിതാവിനെ കണ്ണില്‍ മുളക് പൊടി തേച്ച് വായില്‍ തുണി തിരുകി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. വൃക്കരോഗിയായ പിതാവിനെയാണ് സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പോത്തന്‍കോടാണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പത്താം ക്ലാസുകാരനായ കുട്ടി വീട്ടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.