Sorry, you need to enable JavaScript to visit this website.

രാജ്യത്തെ കരാറുകളെല്ലാം ഗുജറാത്തുകാര്‍ കൊണ്ടുപോകുന്നു- യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍

ലഖ്നൗ- രാജ്യത്തുടനീളവും സംസ്ഥാനത്തും എല്ലാ പ്രധാന കരാറുകളും  ''ഗുജറാത്തില്‍നിന്നുള്ള കോണ്‍ട്രാക്ടര്‍മാര്‍ക്കാണ് കിട്ടുന്നതെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആരോപിച്ചു. വാരാണസിയിലെ കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ കരാര്‍ പോലും ഗുജറാത്ത് കമ്പനിക്കാണ്.

കോടിക്കണക്കിന് രൂപയുടെ പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ 'ഗുജറാത്ത് ആസ്ഥാനമായ ബിമല്‍ പട്ടേലിന്റെ  കമ്പനിക്ക്' നല്‍കിയെന്നും കാലങ്ങള്‍ പഴക്കമുള്ള ആല്‍മരം ഇവര്‍ വെട്ടിമാറ്റിയെന്നും റായ് പറഞ്ഞു. പുതിയ പാര്‍ലമെന്റ് രൂപകല്‍പന ചെയ്തതും ബിമല്‍ പട്ടേല്‍ ആണ്.

ഈ മാസം ആദ്യം യു.പി കോണ്‍ഗ്രസ് കമ്മിറ്റിയുടെ (യുപിസിസി) പ്രസിഡന്റായ റായ്, തന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഘടകം  ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പാളിച്ചകള്‍ തുറന്നുകാട്ടുമെന്ന് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയെ കുറിച്ച് ചോദിച്ചപ്പോള്‍, പൊതു, സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വോട്ട് വിഹിതം കുറവാണെങ്കിലും വാരണാസി തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനത്തെ വെള്ളിരേഖയായി കാണാമെന്ന് റായ് പറഞ്ഞു.

 

Latest News