കൊച്ചി - ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭ സമയത്ത് പോലീസുകാര്‍ നെയിം ബാഡ്ജ് ധരിക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നിലയ്ക്കലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ പലരും നെയിം ബാഡ്ജ് ധരിക്കാതെ ചട്ടം ലംഘിച്ചുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇത്തരം ചട്ടലംഘനങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കപ്പെടരുതെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലയ്ക്കലിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് 2018ല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. നെയിം ബാഡ്ജ് വേണമെന്നതുള്‍പ്പെടെയുള്ള ചട്ടങ്ങള്‍ കൃത്യമായി പാലിക്കപ്പെടണം. പ്രക്ഷോഭ സാഹചര്യങ്ങളില്‍ മോശമായി പെരുമാറുന്ന പോലീസുദ്യോഗസ്ഥരെ നെയിം ബാഡ്ജിലൂടെയാണ് തിരിച്ചറിയാനാകുകയെന്നും കോടതി വിലയിരുത്തി.