പത്തനംതിട്ട - കോന്നിയിലെ ചെങ്ങറ എസ്റ്റേറ്റില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു. ചെങ്ങറ എസ്റ്റേറ്റിലെ നാല്പത്തി എട്ടാം നമ്പര്‍ ശാഖയിലെ ബിനുവിനും, ഭാര്യയ്ക്കുമാണ് വെട്ടേറ്റത്. ബിനുവിന് കൈയ്ക്കും കാലിനും, ബിനുവിന്റെ ഭാര്യയ്ക്ക് കഴുത്തിനുമാണ് ആക്രമണത്തില്‍ മുറിവേറ്റത്. ഇവരെ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മലയാലപ്പുഴ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തുകയാണ്. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല.