ഹായില്‍- ഒന്നര പതിറ്റാണ്ടായി ഹായിലില്‍ വഴിയാത്രക്കാര്‍ക്കും മറ്റും സൗജന്യമായി ചായയും വെള്ളവും ലഘു ഭക്ഷണവും നല്‍കി സൗദി വനിത ഫാത്വിമ അല്‍ ശഹ്‌രി. കുടിവെള്ള ബോട്ടിലുകളും ചായയും അറബി ഖഹ്‌വയും ഈത്തപ്പഴവും ലഘു പലഹാരങ്ങളും 15 വര്‍ഷമായി ഇവര്‍ താമസ സ്ഥലത്തിനു സമീപം സൗജന്യമായി വിതരണം ചെയ്യുന്നു. അല്‍ അറബിയ ചാനല്‍ റിപ്പോര്‍ട്ടര്‍ വെളിപ്പെടുത്തിയതനുസരിച്ച് വീടിനു സമീപം പകല്‍ മുഴുവന്‍ ഇതു ലഭ്യമാണ്. തങ്ങളുടെ മാതാവ് ദിനംപ്രതി പ്രഭാതത്തില്‍ സൗജന്യ ബ്രേക് ഫാസ്റ്റും ആളുകള്‍ക്ക് നല്‍കുന്നുണ്ടെന്ന് ഇവരുട മകന്‍ ഗാലിബ് അല്‍ ഫൗസാന്‍ പറഞ്ഞു.
വഴിയാത്രക്കാര്‍ക്ക് ശുദ്ധജലം നല്‍കുക എന്ന രീതിയില്‍ 15 വര്‍ഷം മുമ്പാണ് മാതാവ് ഈ സല്‍ക്കര്‍മ്മം ആരംഭിച്ചതെന്നും പിന്നീട് പടിപടിയായി വളര്‍ന്ന് അവിടെ ചായയും ഖഹവയും പലഹാരങ്ങളുമൊക്കെ നല്‍കുന്ന രൂപത്തില്‍ വികസിപ്പിക്കേണ്ടി വരികയായിരുന്നെന്നും ഫാത്വിമയുടെ മറ്റൊരു മകന്‍ മന്‍സൂര്‍ പറഞ്ഞു. വിശുദ്ധ റമാനില്‍ മുഴുവന്‍ നോമ്പു തുറപ്പിക്കുന്ന പദ്ധതിയും മാതാവ് നടപ്പിലാക്കി വരുന്നുണ്ടെന്നും ആഴ്ചയിലൊരിക്കല്‍ മാര്‍ക്കറ്റിലെത്തി ആവശ്യമായ വിഭവങ്ങള്‍ വാങ്ങികൊണ്ടു വന്നാണ് മാതാവ് തന്റെ ഈ സേവനം നിലക്കാതെ തുടര്‍ന്നു വരുന്നതെന്നും മന്‍സൂര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കാരടക്കം നിരവധി പേര്‍ ഇവരുടെ കടയിലെ സൗജന്യം ഒരു പുണ്യഭക്ഷണമെന്ന പോലെ കഴിക്കാനെത്തുകയും ചെയ്യുന്നു." تقدم وجبات الإفطار والقهوة السعودية والمشروبات الباردة عند منزلها منذ 15 عاما #السعودية
— العربية السعودية (@AlArabiya_KSA) August 27, 2023
عبر:@Freeh_Alrmalee pic.twitter.com/GNGSO46NJb