റിയാദ്- ഇന്ത്യന്‍ വിദേശകാര്യ, സാംസ്‌കാരിക സഹമന്ത്രി മീനാക്ഷി ലേഖിയും സൗദി സാംസ്‌കാരിക സഹമന്ത്രി റാകാന്‍ ബിന്‍ ഇബ്രാഹീം അല്‍തൗഖും വാരാണസിയില്‍ കൂടിക്കാഴ്ച നടത്തി. വാരാണസിയില്‍ ജി 20 സാംസ്‌കാരിക മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
സൗദിയും ഇന്ത്യയും തമ്മിലുള്ള സഹകരണവും സാംസ്‌കാരിക വിനിമയവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ പരിശോധിക്കുക, ചലച്ചിത്ര നിര്‍മ്മാണം, പാചക കലകള്‍, വിഷ്വല്‍ ആര്‍ട്‌സ് എക്‌സിബിഷനുകള്‍ സംഘടിപ്പിക്കുക, ഇരു രാജ്യങ്ങളിലെയും കലാകാര•ാരെ പങ്കെടുപ്പിച്ച് പരിപാടികള്‍ നടത്തുക, സാംസ്‌കാരിക പൈതൃകം രേഖപ്പെടുത്തുന്നതിലും ചരിത്രപരമായ സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിലും അനുഭവങ്ങള്‍ പങ്കുവെക്കുക തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.