റിയാദ്- സ്‌കൂളുകളിലേക്ക് പോകുമ്പോഴും വരുമ്പോഴും വാഹനങ്ങളുടെ വിന്‍ഡോയിലൂടെ കയ്യും തലയും പുറത്തിടരുതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. കയ്യും തലയും പുറത്തിടുന്നത് അപകടത്തിന് കാരണമായേക്കും. നിങ്ങളുടെ സുരക്ഷക്ക് വാഹനങ്ങളുടെ വിന്‍ഡോ വഴി കയ്യും തലയും പുറത്തിടരുതെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്.
ബസ് കാത്തുനില്‍ക്കുമ്പോഴും വിദ്യാര്‍ഥികള്‍ സുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കണം. റോഡില്‍ നിന്ന് മാറി നിന്നാണ് ബസ് കാത്തുനില്‍ക്കേണ്ടത്. റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തണം. വാഹനം പൂര്‍ണമായും നിര്‍ത്തിയ ശേഷമേ കയറാവൂ. സാവധാനമാണ് വാഹനങ്ങളിലും കയറുകയും ഇറങ്ങുകയും ചെയ്യേണ്ടത്. ട്രാഫിക് അതോറിറ്റി ആവശ്യപ്പെട്ടു.