Sorry, you need to enable JavaScript to visit this website.

ബ്രിട്ടനിലെ വിദേശവിദ്യാര്‍ഥികളില്‍ മൂന്നിലൊന്നും ഇന്ത്യക്കാര്‍, 2023ല്‍ മാത്രം നല്‍കിയത് 1,42,848 സ്റ്റുഡന്റ് വിസ

ന്യൂദല്‍ഹി- ബ്രിട്ടനില്‍ പഠിക്കാന്‍ പോകുന്ന വിദേശവിദ്യാര്‍ഥികളില്‍ കൂടുതലും ഇന്ത്യക്കാര്‍. 2023ല്‍ ഇന്ത്യക്കാര്‍ക്ക് മാത്രമായി നല്‍കിയത് 1,42,848 സ്റ്റുഡന്റ് വിസകളെന്ന് യു.കെ.  ഇതോടെ യു.കെയിലുള്ള വിദേശവിദ്യാര്‍ഥികളില്‍ മൂന്നിലൊന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളായി.

2022 ജൂണില്‍ 92,965 സ്റ്റുഡന്റ് വിസക്കാണ് അനുമതി നല്‍കിയത്. ഒറ്റവര്‍ഷം കൊണ്ട് ഉണ്ടായത് 54 ശതമാനം വര്‍ധന. ചൈനക്കാരാണ് വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രണ്ടാമത്. മൊത്തം വിദേശവിദ്യാര്‍ഥികളില്‍ 50 ശതമാനവും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഉള്ളവരാണ്. ഡിപ്പന്റന്റ് വിസകളുടെ എണ്ണത്തിലും ഇന്ത്യ(43,552) രണ്ടാമതുണ്ട്. നൈജീരിയ (67,516) ആണ് മുന്നില്‍.

2019 ജൂണിന് ശേഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഗ്രാന്റുകളില്‍ ഏഴ് മടങ്ങ് വര്‍ധനവുണ്ടായി. യു.കെയിലേക്ക് ഇന്ത്യന്‍വിദ്യാര്‍ഥികളുടെ ഒഴുക്കു തുടങ്ങിയതും ഇക്കാലത്താണ് ഈ വര്‍ഷം ജൂണ്‍ വരെ 4,98,626 പഠന വിസകളാണ് അനുവദിച്ചത്. 2022-ലേതിനേക്കാള്‍ 23 ശതമാനം വര്‍ധന. 2019-ല്‍ അനുവദിച്ച പഠനവിസകളേക്കാള്‍ 108 ശതമാനം അധികം.

 

 

Latest News