കോഴിക്കോട്-ഓണം പ്രമാണിച്ച് സംസ്ഥാനത്തെ റോഡുകളില്‍ പോലീസ് കര്‍ശന പരിശോധന തുടങ്ങി. മദ്യപിച്ച് വാഹനമോടിക്കുന്നവരേയും മറ്റ് ഗതാഗത ലംഘനക്കാരേയും പൂട്ടാനാണ് പോലീസിന്റെ പദ്ധതി. ഈ ദിവസങ്ങളില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരാനും അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് പോലീസ് പരിശോധന. നഗരങ്ങളിലെ പോക്കറ്റ് റോഡുകളില്‍ അടക്കം പോലീസ് കര്‍ശന പരിശോധന നടത്തും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പൂട്ടുകയാണ് പോലീസിന്റെ പ്രധാന ലക്ഷ്യം. മദ്യപിച്ച് വാഹനമോടിച്ചവരെ പിടികൂടിയാല്‍ വന്‍ പിഴ ഈടാക്കാനാണ് തീരുമാനം.
കോഴിക്കോട് ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലെല്ലാം കനത്ത ഓണത്തിരക്കാണ് അനുഭവപ്പെടുന്നത്. ഞായറാഴ്ചയുടെ ആലസ്യം ഒരിടത്തുമില്ല. കോവിഡ് മാറി പൂര്‍ണാര്‍ഥത്തില്‍ ഒരോണക്കാലം കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് മലയാളികള്‍. തിരക്കേറിയ സ്ഥലങ്ങളില്‍ പോലീസ് ബോംബ് സ്കോഡും പരിശോധന നടത്തുന്നുണ്ട്.