ഭോപ്പാൽ- മധ്യപ്രദേശിൽ സഹോദരി നൽകിയ ലൈംഗിക പീഡനക്കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തിയ സംഘം കൗമാരക്കരാനെ അടിച്ചുകൊന്നു. സാഗർ ജില്ലയിൽ നിന്നുള്ള ദളിത് സമുദായത്തിൽ പെട്ട 18 കാരനാണ് കൊല്ലപ്പെട്ടത്. 2019 ൽ നൽകിയ ലൈംഗികപീഡന കേസ് പിൻവലിക്കാൻ സഹോദരിയെ പ്രേരിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയ സംഘമാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
18 കാരനെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ പ്രതികൾ കുടുംബ വീടിന്റെ ഭാഗങ്ങൾ നശിപ്പിച്ചതായും പോലീസ് പറഞ്ഞു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് സാഗർ അഡീഷണൽ പോലീസ് സൂപ്രണ്ട് ലോകേഷ് കുമാർ അറിയിച്ചു. ഏതാനും പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.