ടെക്‌സാസ് (യു.എസ്) - അൽഖാഇദ മുൻ തലവൻ ഉസാമ ബിൻ ലാദിനെ വെടിവച്ച് കൊന്നുവെന്നവകാശപ്പെട്ട യു.എസ് നാവിക സേനാംഗം റോബർട്ട് ജെ ഒനീൽ മദ്യപിച്ച് അക്രമമുണ്ടാക്കിയ കേസിൽ യു.എസിൽ അറസ്റ്റിൽ. പൊതുസ്ഥലത്ത് മദ്യപിച്ചതിനും അക്രമ പ്രവൃത്തികളിൽ ഏർപ്പെട്ടതിനുമാണ് പ്രതിയെ ഫ്രിസ്‌കോയിൽ വച്ച് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്.
അറസ്റ്റിനു പിന്നാലെ 3500 ഡോളറിന്റെ ബോണ്ടിൽ പ്രതിയെ വിട്ടയച്ചു. 2016-ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 2010-ൽ യു.എസ് സൈനിക ദൗത്യത്തിൽ ഉസാമാ ബിൻലാദിന് നേരെ ബുള്ളറ്റ് നിറയൊഴിച്ച് ജീവനെടുത്തത് താനാണെന്ന് റോബർട്ട് ജെ ഒനീൽ അവകാശപ്പെട്ടിരുന്നു. തുടർന്നാണ് ഇയാൾ പ്രശസ്തനായത്. തന്റെ പുസ്തകമായ ദി ഓപ്പറേറ്ററിൽ ഇക്കാര്യം ഒനീൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതാദ്യമായല്ല റോബർട്ട് ജെ ഒനീൽ കുഴപ്പത്തിലാകുന്നത്. 2020ൽ, മാസ്‌ക് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഡെൽറ്റ എയർലൈൻസിൽ നിന്ന് ഇയാളെ വിലക്കിയിരുന്നു.