Sorry, you need to enable JavaScript to visit this website.

ആലിയ ഭട്ട് കര്‍ണാടകക്കാര്‍ക്ക് സോളാര്‍ സുന്ദരി 

മികച്ച അഭിനയത്തിലൂടെ ബോളിവുഡില്‍ സ്ഥാനം ഉറപ്പിച്ച യുവതാരമാണ് ആലിയ ഭട്ട്. വളരെ ചെറുപ്രായത്തില്‍ സിനിമാ മേഖലയില്‍ എത്തി നിരവധി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം കണ്ടെത്തി.  എന്നാല്‍ നല്ല ചിത്രങ്ങളിലൂടെ മാത്രമല്ല  മനസ് കീഴടക്കിയത്.  സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയും ജനങ്ങളുടെ പ്രിയങ്കരിയായിരിക്കുകയാണ് താരം. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ണാടകത്തിലെ ഒരു ഗ്രാമത്തിലെ ജനങ്ങള്‍ക്ക് മുഴുവന്‍ സോളാര്‍ ദീപങ്ങളാണ് താരം വിതരണം ചെയ്തത്. ഇരുട്ടില്‍ കഴിയുന്ന കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഗ്രാമത്തിലെ 40 കുടിലുകളിലാണ് സോളാര്‍ ലാമ്പുകള്‍ അവര്‍ സ്ഥാപിച്ച് നല്‍കിയത്. ബെംഗളൂരുവിലെ ഒരു എന്‍ജിഒയാണ് പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്. തങ്ങളുടെ കാലങ്ങളായി ഉള്ള ആവശ്യങ്ങള്‍ നിറവേറ്റിയ താരത്തിന് അകമഴിഞ്ഞ് നന്ദി അറിയിച്ചിരിക്കുകയാണ് ഗ്രാമവാസികള്‍. എല്ലാവര്‍ക്കും ആലിയയെ നേരില്‍ കാണാനും അഗ്രഹമേറെയാണ്. 

Latest News