ഛണ്ഡിഗഡ്- ശോഭായാത്രയുടെ പശ്ചാത്തലത്തില്‍ ഹരിയാനയിലെ നൂഹില്‍ താത്കാലികമായി മൊബൈല്‍ ഇന്റര്‍നെറ്റും ബള്‍ക് എസ്. എം. എസുകളും നിരോധിച്ചു. ഓഗസ്റ്റ് 28 വരെയാണ് നിരോധനം. തിങ്കളാഴ്ചയാണ് ശോഭായാത്ര.
ശോഭായാത്രയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വാക്‌പോര് ശക്തമായ സാഹചര്യത്തിലാണ് അധികൃതര്‍ മുന്‍ കരുതലിന്റെ ഭാഗമായി ഇന്റര്‍നെറ്റ് നിരോധിച്ചത്. വിശ്വഹിന്ദു പരിഷത്തിന്റെ റാലിയുമായി ബന്ധപ്പെട്ട് നൂഹിലുണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ ആറു പേരാണ് കൊല്ലപ്പെട്ടത്.