മക്ക - നാല്‍പത്തിമൂന്നാമത് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തിന്റെ ആദ്യ റൗണ്ടുകള്‍ക്ക് വിശുദ്ധ ഹറമില്‍ തുടക്കമായി. സ്വഫര്‍ 21 വരെ മത്സരം തുടരും. ആദ്യ ദിവസമായ വെള്ളിയാഴ്ച രാത്രി 18 രാജ്യങ്ങളില്‍ നിന്നുള്ള 18 മത്സരാര്‍ഥികളുടെ ഖുര്‍ആന്‍ പാരായണങ്ങള്‍ ജൂറി ശ്രവിച്ചു. രാവിലെയും വൈകീട്ടും വ്യത്യസ്ത വിഭാഗങ്ങളില്‍ മത്സരാര്‍ഥികളുടെ ഖുര്‍ആന്‍ പാരായണങ്ങള്‍ ജൂറി വിലയിരുത്തി.
ഇസ്‌ലാമികകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന മത്സരത്തില്‍ 117 രാജ്യങ്ങളില്‍ നിന്നുള്ള 166 മത്സരാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. അഞ്ചു വിഭാഗങ്ങളിലെ മത്സര വിജയികള്‍ക്ക് ആകെ 40 ലക്ഷം റിയാല്‍ ക്യാഷ് പ്രൈസ് ലഭിക്കും. ഒന്നാം വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന മത്സരാര്‍ഥിക്ക് അഞ്ചു ലക്ഷം റിയാലാണ് ക്യാഷ് പ്രൈസ് ലഭിക്കുക.