ജിഗ്‌നേഷ് മേവാനിയുടെ പുതിയ ട്വീറ്റ് വിവാദത്തിന് തിരികൊളുത്തി. പ്രതിപക്ഷത്തെ ശക്തമായി വിമര്‍ശിച്ചിട്ടുള്ളതാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. 2019ലും നരേന്ദ്ര മോഡി തന്നെ അധികാരത്തില്‍ വരുമെന്നാണ് മേവാനിയുടെ പ്രവചനം. പ്രതിപക്ഷത്തിന് അദ്ദേഹത്തെ നേരിടാനുള്ള കരുത്തില്ലെന്നും മേവാനി പറയുന്നു. മോഡി വാഗ്ദാനം ചെയ്ത രണ്ടു കോടി തൊഴിവസരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്നത് സത്യമാണെന്ന് മേവാനി പറഞ്ഞു. തൊഴിലില്ലായ്മ ഇല്ലാതാക്കാനും മോഡിക്കറിയില്ല. എന്നാല്‍ പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ എന്തു ചെയ്യണമെന്ന് അറിയില്ല. അവര്‍ ഇതുവരെ എന്താണ് ചെയ്തിട്ടുള്ളത്. ഇനി എന്ത് ചെയ്യുന്നുവെന്നതും വലിയൊരു ചോദ്യമാണ്. തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷത്തിനും അറിയില്ല. കൃത്യമായൊരു ഉത്തരം കണ്ടെത്താന്‍ പ്രതിപക്ഷം ഇനിയും മുന്നോട്ട് പോകേണ്ടിയിരിക്കുന്നത്. ബിജെപിയെയും നരേന്ദ്ര മോദിയെയും നേരിടാന്‍ ഇപ്പോഴും കൃത്യമായ പദ്ധതികളോ അജണ്ടകളോ തയ്യാറാക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും മേവാനി ആരോപിച്ചു. മേവാനിയെ കണ്ടു വെച്ചാണ് കോണ്‍ഗ്രസ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത്.