ബെയ്റൂത്ത്- ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് രണ്ട് പേരെ ലെബനോനിൽ അറസ്റ്റ് ചെയ്തതായി ലെബനോൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ അറിയിച്ചു. രണ്ട് പ്രതികളെ ലെബനോനകത്ത് ഓപ്പറേഷൻ നടത്താനാണ് ഇവരെ നിയോഗിച്ചിരുന്നതെന്ന് ജനറൽ സെക്യൂരിറ്റി ഡയറക്ടർ ജനറൽ ഏലിയാസ് അൽ-ബൈസാരി പറഞ്ഞു.
തലസ്ഥാനമായ ബെയ്‌റൂത്തിലെ റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളം വഴി പ്രാതികൾ രാജ്യം വിടാൻ ശ്രമിച്ചതായി അൽ നശ്റ വാർത്താ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. രണ്ടുപേരെയും ലെബനോൻ മിലിട്ടറി ജുഡീഷ്യറിയിലേക്ക് റഫർ ചെയ്തതായി അൽ-ബെയ്‌സാരിയെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ലെബനീസ് അധികൃതർ അന്വേഷണം നടത്തി കൂടുതൽ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.