Sorry, you need to enable JavaScript to visit this website.

കെനിയയില്‍ വല്ലിമ്മയ്‌ക്കൊപ്പം നൃത്തം ചെയ്ത് ഒബാമ 

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ  നൃത്തം ചെയ്യുകയാണ്.  അദ്ദേഹം കെനിയയിലെ ബന്ധുക്കള്‍ക്കൊപ്പം നൃത്തം ചെയ്യുന്നു. മുത്തശ്ശിക്കൊപ്പമുള്ള നൃത്തത്തിന്റെ വീഡിയോ വൈറലായി. വര്‍ണവിവേചനത്തിനെതിരെ പോരാടിയ ദക്ഷിണാഫ്രിക്കയിലെ സമര നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ നൂറാം ജ•വാര്‍ഷികം അടുത്തിടെയാണ് ലോകം ആഘോഷിച്ചത്. ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഓരു ചടങ്ങില്‍ മണ്ടേലയെ കുറിച്ച് പ്രബന്ധമവതരിപ്പിക്കാന്‍ കെനിയില്‍ പോയതായിരുന്നു ഒബാമ. അപ്പോഴാണ് അദ്ദേഹം തന്റെ ബന്ധുക്കളെയും കണ്ടത്. തന്റെ അര്‍ധ സഹോദരി ഡോ. ഓമ ഒബാമ തുടങ്ങിയ കായിക കേന്ദ്രവും ഒബാമ സന്ദര്‍ശിച്ചു. വേദിയില്‍ ഗാനം തുടങ്ങുമ്പോള്‍ സദസില്‍ ഇരിക്കുകയായിരുന്നു അദ്ദേഹം. ഗാനം തുടങ്ങി അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ ഓമ നൃത്തം തുടങ്ങി. താളം പിടിച്ചിരുന്ന ഒബാമ തൊട്ടുപിന്നാലെ എഴുന്നേറ്റ് നൃത്തം തുടങ്ങി. ശേഷം 96കാരിയായ മുത്തശ്ശി സാറയും ഒപ്പം ചേര്‍ന്നു. ആഫ്രിക്കയില്‍ ചര്‍ച്ചയായ  വീഡിയോ അധികം വൈകാതെ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രചരിച്ചു. 


 

Latest News