Sorry, you need to enable JavaScript to visit this website.

ഖുർആൻ കത്തിക്കുന്നത് ഗുരുതര കുറ്റമാക്കാൻ ഡെൻമാർക്ക്

കോപ്പൻഹേഗൻ- വിശുദ്ധ ഖുർആനിനെ അപമാനിക്കുന്നതും അഗ്നിക്കിരയാക്കുന്നതും ശിക്ഷ ലഭിക്കുന്ന വകുപ്പിൽ ഉൾപ്പെടുത്താൻ ഡെൻമാർക്ക് നീക്കം. ഖുർആനെതിരായ ആക്രമണം വ്യാപകമായത് അറബ് രാജ്യങ്ങളിൽ വൻ പ്രതിഷേധത്തിന് കാരണമായ സഹചര്യത്തിലാണ് തീരുമാനമെന്ന് ഡെന്മാർക്ക് അറിയിച്ചു. ഒരു സമൂഹത്തിന് മതപരമായ പ്രാധാന്യമുള്ള വസ്തുക്കളോട് അനുചിതമായി പെരുമാറുന്നത് കുറ്റകരമാക്കാനാണ് ഡാനിഷ് സർക്കാർ ഉദ്ദേശിക്കുന്നത്- നീതിന്യായ മന്ത്രി പീറ്റർ ഹമ്മൽഗാർഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഖുർആൻ കത്തിക്കുന്നത് ഒരു മതസമൂഹത്തെ അവഹേളിക്കാനും അപമാനിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഖുർആൻ കത്തിക്കുന്നത് ഡെൻമാർക്കിനും അതിന്റെ താൽപ്പര്യങ്ങൾക്കും ഹാനികരമായതും ഒരു അനുകമ്പയും അർഹിക്കാത്ത കുറ്റവുമായിരിക്കുമെന്ന് ഹമ്മൽഗാർഡ് പറഞ്ഞു. ദേശീയ സുരക്ഷയെ ഉൾക്കൊള്ളുന്ന ഡെൻമാർക്കിന്റെ ശിക്ഷാ നിയമത്തിന്റെ 12-ാം അധ്യായത്തിൽ പുതിയ നിയമനിർമ്മാണം ഉൾപ്പെടുത്തും. ദേശീയ സുരക്ഷയാണ് നിരോധനത്തിന്റെ പ്രധാന 'പ്രേരണ' എന്ന് ഹമ്മൽഗാർഡ് പറഞ്ഞു.

Latest News