ഗാന്ധിനഗര്‍- തെരുവില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടി മെരുക്കുന്നതിന് ഗുജറാത്ത് നഗരവികസന വകുപ്പ് പുതിയ പദ്ധതി ആവിഷ്‌കരിച്ചു.
ബൈക്കര്‍ സംഘങ്ങളുടെ ഇടപെടല്‍ മൂലം ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലഞ്ഞുതിരിയുന്ന പശുക്കളെ പിടികൂടുന്നത് അധികാരികള്‍ക്ക് തലവേദനയായി മാറിയിട്ടുണ്ട്.
അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഉയര്‍ന്ന റെസല്യൂഷനുള്ള സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ വികസന വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. അതുവഴി അവരുടെ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ വഴി ബൈക്ക് സംഘങ്ങളെ തിരിച്ചറിയാന്‍ കഴിയും.
കൂടാതെ, കന്നുകാലി ശല്യം നേരിടാന്‍ 'ഫ്രണ്ട്‌സ് ഓഫ് കാറ്റില്‍' എന്ന പുതിയ പദ്ധതിയും വകുപ്പ് ആരംഭിക്കുന്നുണ്ട്.
സംസ്ഥാനത്തുടനീളമുള്ള എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.