ചെന്നൈയില്‍ ട്രെയിനില്‍ തൂങ്ങി യാത്രചെയ്ത അഞ്ചു പേര്‍ മരിച്ചു

സ്‌റ്റേഷനിലെ ഇരുമ്പുകളില്‍ ഇടിച്ച് സബര്‍ബന്‍ ട്രെയിനില്‍ തൂങ്ങി യാത്രചെയ്ത അഞ്ചു പേര്‍ മരിച്ചു. പത്തു പേര്‍ക്കു പരുക്കേറ്റു. ചെന്നൈ ബീച്ച് – തിരുമല്‍പുര്‍ ട്രെയിനില്‍ സെന്റ് തോമസ് മൗണ്ട് സ്‌റ്റേഷനില്‍ ഇന്നു രാവിലെയാണു സംഭവം നടന്നത്. കമ്പിയില്‍ ഇടിച്ചതോടെ യാത്രക്കാര്‍ താഴേക്കുവീണ് തലയ്ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. രാവിലെ 8.30 ഓടെയാണു സംഭവം. യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് എന്‍ജിന്‍ !ഡ്രൈവര്‍ ട്രെയിന്‍ നിര്‍ത്തി. പരുക്കേറ്റവരില്‍ ആറുപേരെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ അടുത്തുള്ള മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. പ്ലാറ്റ്‌ഫോം നമ്പര്‍ രണ്ടിലാണ് താംബരത്തുനിന്നുള്ള ട്രെയിന്‍ നിര്‍ത്തേണ്ടിയിരുന്നത്. എന്നാല്‍ ഇത് നാലിലേക്കു വിട്ടു. യാത്രക്കാരിലാര്‍ക്കും തന്നെ അവിടെ ഒരു ഭിത്തിയുള്ള വിവരം അറിയില്ലായിരുന്നു. ഇതാണ് അപകടത്തിലേക്കു നയിച്ചതെന്നാണു വിവരം.
 

Latest News