Sorry, you need to enable JavaScript to visit this website.

യാത്രക്കാരന് അസുഖം; വിമാനം എമർജൻസി ലാന്റിംഗ് നടത്തി

ജയ്പൂർ-  യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം എമർജൻസി ലാന്റിംഗ് നടത്തി. അടിവെള്ളിയാഴ്ച രാവിലെ ദൽഹിയിൽ നിന്ന് ജബൽപൂരിലേക്ക് പുറപ്പെട്ട വിമാനമാണ് ജയ്പൂർ വിമാനത്താവളത്തിൽ ഇറക്കിയത്. 

അലയൻസ് എയർ നടത്തുന്ന വമാനം ദൽഹി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് ശേഷം, 52 കാരനായ യാത്രക്കാരന്  അസുഖം ബാധിച്ചു,  രക്തസമ്മർദ്ദം കുറയാൻ തുടങ്ങിയെന്ന് ജയ്പൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

യാത്രക്കാരൻറെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് രാവിലെ 9.40 ഓടെ വിമാനം അടിയന്തര ലാൻഡിംഗ് നടത്തേണ്ടിവന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാരനെ അടുത്തുള്ള ആശുപത്രിയിൽ പരിശോധനക്കായി കൊണ്ടുപോയി. താമസിയാതെ വിമാനം ജബൽപൂരിലേക്ക് പറപ്പെട്ടു. 

Latest News