കോപ്പൻഹേഗൻ- ഖുർആൻ കത്തിക്കൽ പോലുള്ള പ്രതിഷേധ പരിപാടികൾ നിരോധിക്കുമെന്ന് ഡെന്മാർക്ക് അധികൃതർ അറിയിച്ചു. നീതിന്യായ മന്ത്രിയെ ഉദ്ധരിച്ച് എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജൂണിൽ സ്വീഡനിൽ താമസിക്കുന്ന ഇറാഖി ക്രിസ്ത്യൻ അഭയാർത്ഥി സ്റ്റോക്ക്ഹോമിലെ സെൻട്രൽ മസ്ജിദിനു പുറത്ത് ഖുർആൻ കോപ്പി കത്തിച്ചിരുന്നു. ഇതിനുശേഷം രണ്ടാം തവണയും ഖുർആൻ നശിപ്പിക്കാൻ ഇയാൾക്ക് അധികൃതരിൽനിന്ന് അനുമതി ലഭിച്ചു. ഇത് ലോക വ്യാപകമായ പ്രതിഷേധത്തിനു കാരണമായിരുന്നു.
നയതന്ത്ര, സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഇതിനു പിന്നാലെ സ്വീഡൻ ഖുർആൻ ഉൾപ്പെടെയുള്ള മതഗ്രന്ഥങ്ങൾ കത്തിച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടികൾ നിരോധിക്കാൻ ആലോചന തുടങ്ങിയത്.