Sorry, you need to enable JavaScript to visit this website.

കരുവന്നൂരിൽ എ.സി.മൊയ്തീൻ നടത്തിയത് കോടികളുടെ ബിനാമി ഇടപാടെന്ന് ഇ.ഡി

മൊയ്തീനെതിരെ അന്വേഷണം തുടരുന്നുവെന്നും ഇ.ഡി.

തൃശൂർ  -  കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീൻ നടത്തിയത് കോടികളുടെ ബിനാമി ഇടപാടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സ്ഥിരീകരണം. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എ.സി മൊയ്തീനാണെന്ന് എൻഫോഴ്സ്മെന്‍റ്  വ്യക്തമാക്കിയിട്ടുണ്ട്. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കാണ് ലോണ്‍ അനുവദിച്ചത്. പാവപ്പെട്ടവരുടെ ഭൂമി അവരെ അറിയാതെ ബാങ്കിൽ പണയപ്പെടുത്തിയെന്നും അന്വേഷണ സംഘത്തിന്‍റെ വാർത്താക്കുറിപ്പിലുണ്ട്.

പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയാണ് ലോണ്‍ നേടിയത്. എസി മൊയ്തീൻ അടക്കമുള്ളവർക്കെതിരെ കൂടുതൽ അന്വേഷണം തുടരുകയാണ്. മൊയ്തീന്‍റെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളിൽ 15 കോടി മൂല്യമുള്ള 30 ഓളം വസ്തുവകകൾ കണ്ടുകെട്ടിയെന്ന് ഇ.ഡി വാർത്താക്കുറിപ്പിൽ പറയുന്നുണ്ടെങ്കിലും ഇത് ആരുടെയാണ് എന്ന് പറയുന്നില്ല. വരുംദിവസങ്ങളിൽ മൊയ്തീനെ വിശദമായി ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുമെന്നും സൂചനകൾ ഉണ്ട്.

Latest News