Sorry, you need to enable JavaScript to visit this website.

പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ചയാകരുതെന്ന് ചിലര്‍ക്ക് ആഗ്രഹം, പല കാര്യങ്ങളിലും വ്യക്തത വരുമെന്ന് മുഖ്യമന്ത്രി

കോട്ടയം -  പുതുപ്പള്ളിയുടെ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യതുതെന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ പല കാര്യങ്ങളിലും വ്യക്തത വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ പ്രചരണാര്‍ത്ഥം പുതുപ്പള്ളി ടൗണില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു  മുഖ്യമന്ത്രി.
പുതുപ്പള്ളി പ്രദേശത്തിന്റെ വികസനവും, മറ്റ് സ്ഥലങ്ങളുമായുള്ള താരതമ്യവുമെല്ലാം ഉപതെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ അതുണ്ടാകരുതെന്നാണ് ചിലരുടെ ആഗ്രഹം.   മണ്ഡലത്തിന്റെ യഥാര്‍ത്ഥ സ്ഥിതി എല്ലാവര്‍ക്കും അറിയാം. ഈ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടുമെന്ന കാര്യം ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനം നാടിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്.  യു ഡി എഫ് ഭരണകാലത്ത് വികസനങ്ങള്‍ നടന്നില്ല. നാഷണല്‍ ഹൈവേ നിര്‍മ്മാണം അടക്കമുള്ള പ്രവത്തനങ്ങള്‍ നടന്നില്ല്. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഇടമണ്‍ കൊച്ചി ഹൈവേ യാഥാര്‍ത്ഥ്യമാക്കി. വികസന കാര്യത്തില്‍ ഇപ്പോള്‍ നാട് ഒരുപാട് മുന്നോട്ടു പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News