ന്യൂദൽഹി- ന്യൂദൽഹി-മുംബൈ എക്‌സ്പ്രസ് വേയിൽ റോൾസ് റോയ്‌സ് ഫാന്റം ആഡംബര ലിമോസിൻ പെട്രോൾ ടാങ്കറിൽ ഇടിച്ച് രണ്ടുപേർ കത്തി മരിച്ചു. ഹരിയാനയിലെ നുഹിലാണ് സംഭവം. മണിക്കൂറിൽ 230 കിലോമീറ്റർ വേഗത്തിൽ കുതിച്ച റോൾസ് റോയ്‌സാണ് കാറിലിടിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേർ പരിക്കേറ്റ് ഗുഡ്ഗാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ചണ്ഡീഗഢിൽ നിന്നുള്ള ദിവ്യയും തസ്ബീറും ദൽഹിയിൽ നിന്നുള്ള വികാസുമാണ് ചികിത്സയിലെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ടാങ്കർ െ്രെഡവർ രാംപ്രീതും സഹായി കുൽദീപുമാണ് കൊല്ലപ്പെട്ടത്. ടാങ്കറിന് തീപ്പിടിച്ചാണ് ഇവർ മരിച്ചത്.
10 കോടിയിലധികം ചെലവ് വരുന്ന കാറിന്റെ ഇടതുഭാഗം കാണുന്നില്ല. തീപ്പിടിത്തതിൽ പൂർണമായും തകർന്നതായാണ് അനുമാനം. എഞ്ചിന് തീപിടിച്ചതും വാഹനത്തിന് ചുറ്റുമുള്ള അവശിഷ്ടങ്ങളും ഉള്ളതിനാൽ മുൻഭാഗം മങ്ങിയ ലോഹത്തിന്റെ കൂമ്പാരമായി മാറിയതായി ഒരു വീഡിയോ കാണിക്കുന്നു.
ടാങ്കറിലുള്ളവർ ഈ റൂട്ടിൽ സ്ഥിരം യാത്രക്കാരായിരുന്നുവെന്നും അപകടസമയത്ത് രണ്ട് വാഹനങ്ങളും ദൽഹിയിൽ നിന്ന് വരികയായിരുന്നുവെന്നും നുഹ് പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അശോക് കുമാർ എൻ.ഡി.ടി.വിയോട് പറഞ്ഞു. കാറിന്റെ അമിതവേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.