നുഹ്-ഹരിയാനയിലെ നുഹിലുണ്ടായ അക്രമത്തിൽ ഉൾപ്പെട്ട ഒരാളെ കൂടി പോലീസ് വെടിവെച്ച് പിടിച്ചു. പോലീസുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് അറസ്റ്റ് ചെയ്തതെന്നും പോലീസ് വെടിവെച്ചതിനെ തുടർന്ന് കാലിന് പരിക്കേറ്റതായും ഉദ്യോഗസ്ഥർ അറിയിച്ചു.
നുഹിലെ ഫിറോസ്പൂർ നമാക് ഗ്രാമത്തിൽ നിന്ന് ആലി മിയോയിലേക്ക് പോവുകയായിരുന്നു പെഹൽവാൻ എന്ന ഉസാമയാണ് അറസ്റ്റിലായത്. നുഹ് വർഗീയ കലാപത്തിൽ നൽഹാദിൽ തീകൊളുത്തിയെന്ന കുറ്റം ചുമത്തി ഇയാളെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു.
ഏറ്റുമുട്ടലിനിടെ കാലിന് വെടിയേറ്റ ഉസാമയെ ഉജിന ഡ്രെയിനിന് സമീപം വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാളെ നൽഹാദ് മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ പക്കൽ നിന്ന് ഒരു കാട്രിഡ്ജും മോട്ടോർ സൈക്കിളും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.