പാലക്കാട് - തൃത്താല മേഴത്തൂരിൽ യുവ ആയുർവേദ ഡോക്ടറെ ഭർതൃവീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യയും യുട്യൂബറുമായ ഋതിക മണിശങ്കറെ(32)യാണ് ശുചിമുറിക്കകത്ത് തോർത്തുമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രണ്ട് മക്കളുണ്ട്. മരണത്തിൽ കേസെടുത്ത് അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പ്രതികരിച്ചു.