മക്ക-ഇന്നലെ വൈകിട്ടോടെ തിമർത്തു പെഴ്ത മഴയിലും ശക്തമായ കാറ്റിനെയും തുടർന്ന് തകരാറിലായ റോഡുകളുടെയും മറ്റും ശുചീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു വരുന്നതായി മക്ക മുനിസിപ്പാലിറ്റി അറിയിച്ചു. റോഡുകളിലേക്കും മറ്റും കടപുഴകി മറിഞ്ഞ മരങ്ങൾ മുറിച്ചു മാറ്റുക, പറന്നു പോയ ബാരിക്കേഡുകളും ബോർഡുകളും നീക്കം ചെയ്ത് വാഹന ഗതാഗതം പൂർവ്വസ്ഥിയിലാക്കുക എന്നിവ നടന്നു വരികയാണ്. കാറ്റിന്റെയും മഴയുടേയും പശ്ചാത്തലത്തിൽ മക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.