Sorry, you need to enable JavaScript to visit this website.

VIDEO: കേബിള്‍ കാറില്‍ കുടുങ്ങിയ എല്ലാവരേയും രക്ഷിച്ചു, പാക്കിസ്ഥാന് ആശ്വാസം

ഇസ്‌ലാമാബാദ്- വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഉയര്‍ന്ന മലയിടുക്കില്‍ കുടുങ്ങിയ കേബിള്‍ കാറില്‍ ഉണ്ടായിരുന്ന എട്ട് പേരെയും ഹെലികോപ്റ്ററുകളുടെ സഹായത്തോടെ രക്ഷപ്പെടുത്തി. 12 മണിക്കൂറിലധികം നീണ്ട രക്ഷാദൗത്യം  ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു.
ആറ് കുട്ടികളായിരുന്നു കേബിള്‍ കാറിലുണ്ടായിരുന്നത്, ഇവരില്‍ രണ്ടുപേരെ പെട്ടെന്ന് രക്ഷപ്പെടുത്താനായി. സൈനിക ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഒരാളെ രക്ഷപ്പെടുത്തുകയും മറ്റൊരാളെ സിപ്പ് ലൈന്‍ വഴി രക്ഷപ്പെടുത്തുകയും ചെയ്തു.
പിന്നീടുള്ള ആറ് പേരെ പുറത്തുകൊണ്ടുവരുന്നത് ശ്രമകരമായി മാറി. പാകിസ്ഥാന്‍ സൈന്യം വൈകുന്നേരമായപ്പോഴേക്കും കോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാ പ്രവര്‍ത്തനം നിര്‍ത്തി. ഗ്രൗണ്ട് അധിഷ്ഠിത പ്രവര്‍ത്തനം തുടര്‍ന്നു. ഇരുട്ടില്‍ ജോലി ചെയ്താണ് ആറ് പേരെയും രക്ഷാസംഘം സിപ്പ് ലൈനുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തിയത്. ബട്ടഗ്രാം ജില്ലയില്‍ 900 മീറ്റര്‍ ഉയരത്തിലാണ് കേബിള്‍ കാര്‍ കുടുങ്ങിയത്.
പ്രാദേശിക സമയം രാവിലെ 7 മണിയോടെ കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേബിള്‍ കാറുകള്‍ വഴിയാണ് ഇവിടെ യാത്ര ചെയ്യാനാകുക.

Latest News