ന്യൂദല്‍ഹി- ജി 20 ഉച്ചകോടി നടക്കുന്ന സെപ്റ്റംബര്‍ 8 മുതല്‍ വരെ ദല്‍ഹി നിശ്ചലമാകും. ദല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, സ്വകാര്യ ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും സെപ്റ്റംബര്‍ 8 മുതല്‍ സെപ്റ്റംബര്‍ 10 വരെ അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കടകളും ഈ മൂന്ന് ദിവസം അടച്ചിടും.
സെപ്തംബര്‍ 8 മുതല്‍ 10 വരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ട് ദല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ കമ്മീഷണര്‍ സിറ്റി ഗവണ്‍മെന്റ് ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. ലോകനേതാക്കളുടെ സംഗമമായ ജി 20 ഉച്ചകോടി സെപ്റ്റംബര്‍ 9, സെപ്റ്റംബര്‍ 10 തീയതികളില്‍ ദല്‍ഹിയിലെ പ്രഗതി മൈതാനില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത അത്യാധുനിക ഭാരത് മണ്ഡപം കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുക.