Sorry, you need to enable JavaScript to visit this website.

മക്കയിൽ ശക്തമായ മഴ, ഇടിയും മിന്നലും കാറ്റും അകമ്പടി

മക്ക- മക്കയിലും പരിസരങ്ങളിലും അതിശക്തമായ മഴ. അരമണിക്കൂറായി തിമർത്തുപെയ്യുന്ന മഴയോടൊപ്പം ശക്തമായ കാറ്റും മിന്നലുമുണ്ട്. വിശുദ്ധ ഹറമിലും പരിസരങ്ങളിലും മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ നിരവധി പേർ പങ്കുവെച്ചു. ഏതാനും ദിവസങ്ങളായി സൗദിയിൽ കനത്ത ചൂടിന് ഇടയിലും ഇടക്ക് മഴ പെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസവും മക്കയിൽ മഴ പെയ്തിരുന്നു. മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
 

Latest News