Sorry, you need to enable JavaScript to visit this website.

വിമാന യാത്രക്കാരൻ രക്തം ഛർദിച്ച് മരിച്ചു, എമർജൻസി ലാൻഡിംഗ് നടത്തി

നാഗ്പൂർ- യാത്രക്കാരന് അടിയന്തര ചികിത്സ നൽകാനായി മുംബൈയിൽനിന്ന് റാഞ്ചിയിലേക്ക് പുറപ്പെട്ട  ഇൻഡിഗോ വിമാനം നാഗ്പൂരിൽ എമർജൻസി ലാൻഡിംഗ് നടത്തി.  വിമാനമിറങ്ങിയ ഉടൻ യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

രാത്രി എട്ട് മണിയോടെയാണ്   റാഞ്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരൻ ദേവാനന്ദ് തിവാരി രക്തം ഛർദ്ദിക്കാൻ തുടങ്ങിയത്.അടിയന്തര ലാൻഡിംഗിനെ തുടർന്ന് നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ വച്ച് അദ്ദേഹം മരിച്ചുവെന്നും 62 കാരനായ യാത്രക്കാരൻ ക്ഷയരോഗി ആയിരുന്നുവെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

ആവശ്യമായ മെഡിക്കൽ നടപടിക്രമങ്ങൾക്കും അനുമതിക്കും ശേഷം, വിമാനം നാഗ്പൂരിൽനിന്ന്  റാഞ്ചിയിലേക്ക് യാത്ര തുടർന്നു. 

Latest News