നുഹ്- ഹരിയാനയിലെ നുഹ് ജില്ലയിലുണ്ടായ വർഗീയസംഘർഷവുമായി ബന്ധപ്പെട്ട പ്രതിക്ക് പോലീസ് ഏറ്റുമുട്ടലിൽ കാലിന് വെടിയേറ്റു. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
നുഹ് ജില്ലയിലെ തൗരു മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രതിയായ വാഷിമിന്റെ തലയ്ക്ക് 25,000 രൂപ പാരിതോഷികം വഗ്ദാനം ചെയ്തിരുന്നു. കവർച്ചയും കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി കേസുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തൗരുവിലെ ആരവല്ലിസിൽ വച്ചാണ് വാഷിം അറസ്റ്റിലായത്.