ഡെറാഡൂണ്‍ - ഉത്തരാഖണ്ഡില്‍ വീണ്ടുമുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് സ്ത്രീകളും നാല് മാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. തെഹ്രി ജില്ലയിലെ ചമ്പയിയിലാണ് മണ്ണിടിച്ചിലുണ്ടായത്. കാണാതായ മറ്റൊരാള്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്നും പൊലീസ് സ്റ്റേഷന് സമീപമുള്ള ടാക്‌സി സ്റ്റാന്‍ഡില്‍ മണ്ണിടിച്ചിലുണ്ടായതിനാല്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നവനീത് സിംഗ് ഭുള്ളറൈഡ് പറഞ്ഞു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ന്യൂ തെഹ്രി-ചമ്പ റോഡ് ഗതാഗതം തടസ്സപ്പെട്ടു.